o പാഠ്യ-പാഠ്യേതര നിലവാരമുയർത്താൻ കർമ്മപദ്ധതി
Latest News


 

പാഠ്യ-പാഠ്യേതര നിലവാരമുയർത്താൻ കർമ്മപദ്ധതി

 പാഠ്യ-പാഠ്യേതര നിലവാരമുയർത്താൻ കർമ്മപദ്ധതി



മാഹി: പഠന നിലവാരമുയർത്താനും, കലാ-കായിക മേഖലയുടെ പോഷണം ഉറപ്പ് വരുത്താനും മാഹി പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു.സ്കൂൾ വാർഷികാഘോഷവും, പഠനയാത്രയും സംഘടിപ്പിക്കാനും തീരുമാനിച്ചു. വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

ചെയർമാൻ കൂടിയായ

റീജ്യണൽ അഡ്മിനി സ്ട്രേറ്റർ ഡി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ..ഗിനീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം.തനു ജ, ആരോഗ്യ വകുപ്പ് അസി: ഡയറക്ടർ എം.കെ.സൈബുന്നിസ്സ, ഡോ: ബ്ലെസ്സി മാത്യു, . മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, എഞ്ചിനീയർ കെ.പി. അനിൽ കുമാർ, എസ്.സലീന, പി.രാമദാസൻ സംസാരിച്ചു.

Post a Comment

Previous Post Next Post