*പെട്രാൾ പമ്പിൽ നിന്നുംകളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ എല്പിച്ചു** *പമ്പ് ജീവനക്കാർക്ക് പോലീസിൻ്റെ ആദരവ്*
മാഹി: പള്ളൂരിലെ ബൈപ്പാസിന് സമീപത്തെ HP പെട്രോൾ പമ്പിൽ നിന്നും ഇന്നലെ ( നവംബർ 15 വെള്ളിയാഴ്ച്ച) രാവിലെ കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം പള്ളൂർ പോലീസിൻ്റെ സാന്നിധ്യത്തിൽ ഉടമയെ ഏല്പിച്ചു.
പമ്പിൽ നിന്നും സ്വർണ്ണ പാദസരം ഇന്നലെ രാവിലെയാണ് ജീവനക്കാർക്ക് കളഞ്ഞു കിട്ടിയത്
തുടർന്ന് പള്ളൂർ സ്റ്റേഷനിലേല്പിക്കുകയായിരുന്നു.
വൈകീട്ടോടെ ഉടമയെത്തി പള്ളൂർ പോലീസ് സബ് ഇൻസ്പെക്ടർ സി വി റെനിൽകുമാറിൻ്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വെച്ച് സ്വർണ്ണം കൈപറ്റി
തുടർന്ന് സത്യസന്ധത കാണിച്ച് മാതൃകയായ പമ്പ് ജീവനക്കാരെ എസ് ഐ സി വി റെനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പള്ളൂർ പോലീസ് പെട്രോൾ പമ്പിലെത്തി ആദരിച്ചു

Post a Comment