*സർവീസ് റോഡിൻ്റെ ഓവുചാലിൽ വീണ് ലോറി ഡ്രൈവർ മരണപ്പെട്ടു*
പള്ളൂർ പാറാൽ ദേശീയപാതയ്ക്ക് സമീപം സർവീസ് റോഡിൻ്റെ ഓവുചാലിൽ വീണ് ലോറി ഡ്രൈവർ മരണപ്പെട്ടു.
സ്ലാബ് ഇടാത്തത് കാരണമാണ് അപകടസംഭവിച്ചതെന്ന നാട്ടുകാർ പറഞ്ഞു.
കണ്ണവം സ്വദേശി ദീപുമോൻ (47) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 നാണ് പള്ളൂർ പോലീസിന് വിവരം ലഭിച്ചത്
ഉടൻ പള്ളൂർ എസ് ഐ റെനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇയാളെ പുറത്തെടുത്ത് മാഹി ഗവ. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല
ആഗിൻ മോട്ടോഴ്സ് കമ്പനിയുടെ ലോറി ഡ്രൈവറാണ്
വണ്ടി നിർത്തി നടപ്പാതയിലൂടെ നടന്നു പോവുമ്പോൾ ഓടയിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു

Post a Comment