o ബി എം എസ് മാഹി മേഖല കൺവെൻഷൻ നടത്തി
Latest News


 

ബി എം എസ് മാഹി മേഖല കൺവെൻഷൻ നടത്തി

 ബി എം എസ് മാഹി മേഖല കൺവെൻഷൻ നടത്തി



മാഹി: കഴിഞ്ഞ കാലങ്ങളിൽ ലോകമാസകലമുള്ള തൊഴിലാളികൾ അനുഭവിച്ചിരുന്നത് കൊടിയ യാതനകൾ ആയിരുന്നു. ചന്തയിൽ വാങ്ങാനും വിൽക്കാനും വച്ചിരുന്ന അടിമകൾ മാത്രമായിരുന്നു തൊഴിലാളി.


 തൊഴിലാളികൾക്ക് സംഘടിക്കാനോ അവകാശത്തെക്കുറിച്ച് ചിന്തിക്കാനോ കഴിയാത്ത ഇരുളടഞ്ഞ ഭൂതകാലമായിരുവെന്നും ബി എം എസ് സംസ്ഥാന സിക്രട്ടറിയും കണ്ണൂർ ജില്ല പ്രഭാരി യുമായ സിബി വർഗ്ഗീസ് പറഞ്ഞു. ബി എം എസ് മാഹി മേഖല പ്രവർത്തക കൺവെൻഷൻ ന്യൂമാഹിയിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.


ദേശീയ ബോധമുള്ള തൊഴിലാളി എന്ന നിലയിൽ രാഷ്ട്രത്തോട് വൈകാരികമായി ചേർന്ന് നിൽക്കുന്ന തൊഴിലാളി ഏതൊരു രാജ്യത്തിൻ്റെയും വളർച്ചയുടെ അവിഭാജ്യ ഘടകമാണെന്നു മനസ്സിലാക്കിയാണ് ബി എം എസ് എന്ന തൊഴിലാളി സംഘടന 70 വർഷങ്ങൾക്കുമുമ്പ് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ഭാരതീയ മസ്ദൂർ സംഘം ഭാരതത്തിലും, ലോകത്തിലും ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണെന്നും സിബി വർഗ്ഗീസ് തുടർന്ന് പറഞ്ഞു. ബി എം എസ് 70 -ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന കൺവെൻഷനിൽ മാഹി മേഖല പ്രസിഡണ്ട് സത്യൻചാലക്കര അധ്യക്ഷനായിരുന്നു. മേഖല പ്രഭാരി കെ. സുരേഷ് ബാബു, മേഖല സിക്രട്ടറി കെ.ടി. സത്യൻ, യൂനിറ്റ് സിക്രട്ടറി സി. പ്രവീൺ കുമാർ സംസാരിച്ചു. യു.സി. ബാബു. കെ.രൂപേഷ് , കെ. ലിനേഷ്, കെ. മിത്രൻ, അനീഷ് കൊള്ളുമ്മൽ, കെ.കെ സജീവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post