o ശിവഗിരി മഠം സ്വാമി പ്രബോധതീർഥ മഞ്ചക്കൽ ശ്രീനാരായണ മഠം സന്ദർശിച്ചു.
Latest News


 

ശിവഗിരി മഠം സ്വാമി പ്രബോധതീർഥ മഞ്ചക്കൽ ശ്രീനാരായണ മഠം സന്ദർശിച്ചു.

 ശിവഗിരി മഠം സ്വാമി പ്രബോധതീർഥ മഞ്ചക്കൽ ശ്രീനാരായണ മഠം സന്ദർശിച്ചു.



മാഹി: കാസർഗോഡ് ജില്ലയിൽ പുതുതായി സ്ഥാപിച്ച ആശ്രമം ഉദ്ഘാടനം ചെയ്യാനുള്ള യാത്രക്കിടെ ശിവഗിരി മഠം സ്വാമി പ്രബോധ തീർഥ മയ്യഴി മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതി സന്ദർശിച്ചു.

ഗുരു ധർമ പ്രചരണ സഭ കണ്ണൂർ ജില്ല ജോയൻ്റ് സെക്രട്ടറി രഞ്ജിത്ത് പുന്നോൽ സ്വാമിയെ അനുഗമിച്ചു.

ശ്രീനാരായണ ഗുരുസേവാ സമിതിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ മഠം പ്രസിഡൻ്റ് ഉത്തമരാജ് മാഹി  പ്രബോധതീർത്ഥ സ്വാമി കളെ ഷാൾ അണിയിച്ചു.

സ്വാമി പ്രബോധ തീർഥ, രഞ്ജിത്ത് പുന്നോൽ, ഉത്തമരാജ് മാഹി എന്നിവർ സംസാരിച്ചു.

സി.പി. രമേഷ് ബാബു, സി. നാരായണൻ, എസ്.കെ. പവിത്രൻ , കളത്തിൽ സുശാന്ത് , മഠം ജനറൽ സെക്രട്ടറി ടി.കെ. രമേശൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post