തട്ടോളിക്കരയിൽ നികത്തിയ തണ്ണീർത്തടം തിരികെ എടുപ്പിച്ച് ബിജെപി പ്രവർത്തകർ.
ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര ഒന്നാം വാർഡിലെ മുണ്ടങ്ങാട്ടു താഴെയാണ് സംഭവം
കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത്തണ്ണീർത്തടങ്ങളും തോടുകളും വ്യാപകമായ രീതിയിൽ മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബിജെ പി പ്രവർത്തകർ ഇടപെട്ടത്
ഹെക്ടർ കണക്കിന് ഭൂമിയാണ് ഭൂമാഫിയ ഈ രീതിയിൽ കൈക്കലാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു
ഭൂമി നികത്തുന്നതിനെതിരെ പലതവണ പ്രദേശ വാസികൾ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് കാലത്ത് വീണ്ടും ജെസിബി യുമായി എത്തിയ സ്ഥലമുടമയ്ക്ക് പക്ഷെ വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർക്കു മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു.
നികത്തിയിരുന്ന കല്ലും മണ്ണും അതേ ജെസിബി വച്ചു കോരിയെടുപ്പിക്കുകയായിരുന്നു ബിജെപി പ്രവർത്തകർ.വിവരമറിയിച്ചതിനെ തുടർന്ന് വടകര ആർഡിഒ, ഏറാമല വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി. അനധികൃത പ്രവർത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആർഡിഒ ബിജെപി പ്രവർത്തകർക്ക് ഉറപ്പു നൽകി.
ബിജെപി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് .കെ.പി, ഓർക്കേട്ടറരി ഏരിയ ജനറൽ സെക്രട്ടറി രമേഷ്കുമാർ.എം.എം, ബൂത്ത് പ്രസിഡന്റ് ജിജേഷ്.വി.കെ ,വിമേഷ്.എൻ.കെ,റെന്നി. പി. കെ, പ്രവീൺ.കെ,സുബീഷ് തിരുവോത്ത്,ജിജേഷ് വലിയ കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പടം: തട്ടോളിക്കരയിൽ തണ്ണീർത്തടം നികത്തുന്നതിനെതിരെ നടന്ന ബിജെപി പ്രതിഷേധത്തെ തുടർന്ന് റവന്യു അധികാരികൾ സ്ഥലം സന്ദർശിക്കുന്നു
Post a Comment