*പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി*
മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ
107 ാം ജന്മദിനത്തിൽ ചൂടിക്കൊട്ട രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഇന്ദിരാജിയുടെ ചായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
വാർഡ് പ്രസിഡന്റ് കെ എം രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നഗരസഭാ ഉപാദ്ധ്യക്ഷൻ പി. പി.വിനോദൻ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ സ്വാഗതവും ,മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളനി ചാത്തു, സീന രവീന്ദ്രൻ,എ. പി ബാബു, സന്ദീപ് പുത്തലം, ഗോവിന്ദൻ മാഹി എന്നിവർ നേതൃത്വം നൽകി.

Post a Comment