*കനിവ് ലഭിക്കാതെ സഫ്‌വാന പഠനം പാതിവഴിയിലാവുമോ?*
മാഹി: അധികാരികളുടെ കണ്ണ് തുറക്കുന്നതും കാത്തിരുന്ന സഫ് വാന യുടെ പഠനം പാതിവഴിയിൽ
വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന
ചാലക്കര എക്സൽ സ്കൂളിന് സമീപത്തെ ബൈത്തുൽ സഫ് വാനാസിലെ സഫ്‌വാനയുടെ സ്കൂൾ യാത്ര മുമ്പ് വാർത്തകളിൽ ഇടം പിടിച്ചതാണ്
പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് സഫ് വാനയുടെ പഠനത്തിന് വില്ലനായത്
വീടുവരെ വാഹനമെത്താത്തതിനാൽ മിക്ക ദിവസവും സഫ് വാന സ്കൂളിൽ പോവാറില്ല.
സംഭവം അധികാരികളുടെയും, ജന പ്രതിനിധിയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ലോകസഭ ഇലക്ഷൻ കഴിയട്ടെയെന്ന മറുപടിയാണ് ലഭിച്ചത്
എന്നാൽ ഇലക്ഷൻ കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും റോഡിൻ്റെ കാര്യത്തിൽ ഒരു തീരുമാനവുമായില്ല
ഈ റോഡുമായി ബന്ധപ്പെട്ട് കഴിയുന്ന 15 ഓളം കുടുംബങ്ങളുണ്ട്
അതിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളും ,പ്രായമായവരുമുണ്ട്
എത്രയും പെട്ടെന്ന് കുണ്ടും കുഴിയും അടച്ച് റോഡ് ടാറിംഗ് നടത്തി യാത്ര ദുരിതത്തിൽ നിന്നും മോചനം ലഭിക്കണേയെന്ന് പ്രാർത്ഥിക്കുകയാണ് നാട്ടുകാർ

Post a Comment