o കീരിത്തോട് കം ഡ്രൈനേജ് ഫുട്പാത്ത് രമ എം.എൽ.എ.സന്ദർശിച്ചു
Latest News


 

കീരിത്തോട് കം ഡ്രൈനേജ് ഫുട്പാത്ത് രമ എം.എൽ.എ.സന്ദർശിച്ചു

 *കീരിത്തോട് കം ഡ്രൈനേജ് ഫുട്പാത്ത് രമ എം.എൽ.എ.സന്ദർശിച്ചു*....



====================

അഴിയൂർ: എം.എൽ.എ. ഫണ്ടിൽ നിന്നും  ഒന്നര കോടി പാസ്സാക്കിയ കീരിത്തോട് കം ഡ്രൈനേജ് ഫുട്ട്പാത്ത് പ്രദേശം ഉദ്യോഗസ്ഥൻമാരുടെ സാനിധ്യത്തിൽ  കെ.കെ.രമ എം.എൽ.എ. സന്ദർശിച്ചു. അടിയന്തിരമായി വർക്ക്‌ തുടങ്ങുന്നതിനു വേണ്ടി നിർദേശം നൽകാനും പദ്ധതി പ്രദേശം പൂർണമായും നടന്നു കാണാനും ആണ് എം.എൽ.എ. എത്തിയത്. ഒരു മണിക്കൂറോളം സ്ഥലത്തു ചിലവഴിച്ച്‌ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും പെട്ടെന്ന് പണി തുടങ്ങാൻ ഒന്നര കോടി പാസ്സാക്കിയിട്ടുണ്ട് എന്നും പ്രദേശവാസികൾക്ക് ഉറപ്പു നൽകി. എം.എൽ.എ യോടൊപ്പം ഉദ്യോഗസ്ഥ സംഘവും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ, വാർഡ് മെമ്പർ മൈമൂന ടീച്ചർ, വാർഡ് കൺവീനർ നവാസ് നെല്ലോളി, മുസ്ലിം ലീഗ് പ്രസിഡന്റ്‌ യു എ .റഹീം, സെക്രട്ടറി ഇസ്മായിൽ പി.പി, ടി.സി.എച്ച് അബൂബക്കർ ഹാജി,യൂത്ത് ലീഗ് പ്രസിഡണ്ട് ടി.സി.എച്ച് ജലീൽ , ജബ്ബാർ നെല്ലോ ളി, ജസ്മിന കല്ലേരി,സഫീർ ടി.സി.എച്ച്, പി.കെ. കാസിം സെനീദ് ഏ.വി , നഫീസ അൻവർ, റഹീസ് അഴിയൂർ, ഇഖ്ബാൽ അഴിയൂർ,ഹാഷിം കെ.കെ. തുടങ്ങിയവർ എം.എൽ.എ.യേ അനുഗമിച്ചു.

Post a Comment

Previous Post Next Post