*കേരളീയം പാട്ടും പറച്ചിലും സംഘടിപ്പിച്ചു*
ചൊക്ലി:ലൈബ്രറി കൗൺസിലിന്റെ അംഗീകാര പ്രഖ്യാപനവും, കേരളീയം പാട്ടും പറച്ചിലും എന്ന പരിപാടിയും നടത്തി. വായനശാല ഹാളിൽ നടന്ന
പരിപാടി ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി
കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു.
സുരേഷ്ബാബു ചെണ്ടയാടിൻ്റെ
കേരളീയം പാട്ടും പറച്ചിലും എന്ന സംഗീത പരിപാടിയും നടന്നു. പരിപാടിക്ക്
ലൈബ്രറി സെക്രട്ടറി സിറോഷ് ലാൽ ദാമോദരൻ സ്വാഗതവും സോഫിയ ടീച്ചർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കവിയൂർ രാജഗോപാലൻ മാസ്റ്റർ, കെ.പ്രദീപൻ സംബന്ധിച്ചു.
Post a Comment