o തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റില്‍ ബസ് ഇടിച്ച്‌ 57 കാരൻ മരിച്ചു; മൂന്ന് ബസുകള്‍ കസ്റ്റഡിയിൽ
Latest News


 

തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റില്‍ ബസ് ഇടിച്ച്‌ 57 കാരൻ മരിച്ചു; മൂന്ന് ബസുകള്‍ കസ്റ്റഡിയിൽ

 തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റില്‍ ബസ് ഇടിച്ച്‌ 57 കാരൻ മരിച്ചു; മൂന്ന് ബസുകള്‍ കസ്റ്റഡിയിൽ .



തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റില്‍ ബസ് ഇടിച്ച്‌ 57 കാരൻ മരിച്ചു .ചോനാടം ചെള്ളത്ത് ഹൗസില്‍ കെ.പവിത്രൻ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.

എന്നാല്‍ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനായില്ല. മൂന്ന് ബസുകള്‍ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമെ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനാകൂ.


മൃതദേഹം ഇപ്പോള്‍ തലശ്ശേരി ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനിത , മകൻ : ആദി ദേവ്

Post a Comment

Previous Post Next Post