*മാഹി ഹ്യൂമൻ ചാരിറ്റി: അഖില കേരള ക്രിക്കറ്റ് ടൂർണമെൻ്റ് 23,24 തിയ്യതികളിൽ മാഹിയിൽ*
മാഹി മഞ്ചക്കൽ ഹ്യൂമൻ ചാരിറ്റി ഓർഗനൈസേഷൻ്റെ നാലാമത് അഖില കേരള ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് മാഹി മൈതാനിയിൽ നവംബർ 23, 24 തീയ്യതികളിൽ നടക്കും. മാഹിയിലെ നിരാലംബരായ കുടുംബങ്ങൾക്കുളള ചികിത്സാ സഹായ ഫണ്ടിൻ്റെ ശേഖരണാർത്ഥമാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. 23 ന് രാവിലെ 9 മണിക്ക് മാഹി മൈതാനിയിൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മാഹി തണൽ റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾ നിർവ്വഹിക്കും. 12 ഓളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ വിജയികളാകുന്ന ടീമിന് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് അമ്പതിനായിരു രൂപയും മൂന്നും നാലും സ്ഥാനം കാരസ്ഥമാക്കുന്ന ടീമുകൾക്ക് പത്തായിരം രൂപ വീതവും ട്രോഫിയും നൽകും. രണ്ടു ദിവസം പകലും രാത്രിയുമായി രാവിലെ 9 മണി മുതൽ 11 മണി വരെ നീണ്ടുനിൽക്കുന്ന മത്സരം കായിക പ്രേമികൾക്ക് സൗജന്യമായി കാണാവുന്നതാണെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ പി.കെ.അഹമ്മദ്, എം.അബ്ദുൾ ഗഫൂർ, ലുബ്ന സമീർ, സമീർ മഹമ്മൂദ് എന്നിവർ അറിയിച്ചു.

Post a Comment