o യുവ ഉത്സവിൽ ശാസ്ത്രപ്രദർശനം കൂടി ഉൾപ്പെടുത്തി
Latest News


 

യുവ ഉത്സവിൽ ശാസ്ത്രപ്രദർശനം കൂടി ഉൾപ്പെടുത്തി

 

  യുവ ഉത്സവിൽ  ശാസ്ത്രപ്രദർശനവും



ശാസ്ത്ര സങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ യുവാക്കൾക്ക് അവസരം.


മാഹി:ശാസ്ത്ര സങ്കേതിക മേഖലയിലെ തങ്ങളുടെ നൂതന ആശയങ്ങൾ,പരീക്ഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ എന്നിവ അവതരിപ്പിക്കാൻ യുവതി യുവാക്കൾക്ക് അവസരം ഒരുക്കുന്നു . നവംബറിൽ ജില്ലാ തലങ്ങളിൽ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാ തല യുവ ഉത്സവിൽ ഈ വർഷം മുതൽ കലാ സാംസ്കാരിക മത്സരങ്ങൾ ക്ക് പുറമെ ശാസ്ത്രപ്രദർശനം കൂടി സംഘടിപ്പിക്കുന്നത്.


മേളയോടനുബന്ധിച്ചു വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, എജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിൻ്റെ ഭാഗമായി ഉണ്ടാവും മത്സര ഇങ്ങളിൽ കവിത രചന, പെയിന്റിംഗ്,മൊബൈൽ ഫോട്ടോഗ്രാഫി,

ഇനവുമാണ്.

സയൻസ് മേളയിലെ ഗ്രൂപ്പ് ഇനത്തിൽ പരമാവധി 5 പേർക്ക് പങ്കെടുക്കാം. ഇതിൽ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാൻ അവസരമുണ്ട് . മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നെഹ്റു യുവ കേന്ദ്ര നൽകും ഒന്നാം സ്ഥാനക്കാർക്ക് ഡിസംബർ 14,15 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംസ്ഥാന തല മത്സരത്തിലെ വിജയികളാണ് 2025 ജനുവരി 12 മുതൽ 16 വരെ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭരത് മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉൽസവിൽ പങ്കെടുക്കുക. കണ്ണൂർ, മാഹി ജില്ലകളിലെ വിശദവിവരങ്ങൾക്ക് 9400290803 എന്ന നമ്പറുമായി ബന്ധപ്പെടണം .

Post a Comment

Previous Post Next Post