o *സംസ്ഥാന ജൂനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ*
Latest News


 

*സംസ്ഥാന ജൂനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ*

 *സംസ്ഥാന ജൂനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ*

 


 മാഹി: മാഹിയിൽ വെച്ച്  നടന്ന  പുതുച്ചേരി  സംസ്ഥാന  സ്കൂൾ  ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ മാഹിക്ക് ചാമ്പ്യൻഷിപ്പ്.  ജൂനിയർ ബോയ്സ്   വിഭാഗത്തിലാണ് മാഹി ചാമ്പ്യന്മാരായത്. ഏകപക്ഷീയമായിരുന്നു  മാഹിയുടെ  വിജയം

 തുടർച്ചയായി ആറാം വർഷമാണ്  മാഹി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യ  മത്സരത്തിൽ  സോൺ- 3 പോണ്ടിച്ചേരിയെ 4ഗോളിനും  സെമിഫൈനൽ  മത്സരത്തിൽ സോൺ -5 പുതുച്ചേരിയെ രണ്ടിനെതിരെ  മൂന്നു ഗോളിനും  ഫൈനലിൽ  സോൺ-1 പുതുച്ചേരിയെ  3ഗോളിനും  പരാജയപ്പെടുത്തിയാണ് മാഹി  വിജയം  നേടിയത്.   സി  ഈ  ഭരതൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ  നിഹാൽ കൂടുതൽ ഗോൾ കരസ്ഥമാക്കി  ടോപ്  സ്കോറർ  പട്ടം നേടി

  ടീം  കോച്ച്  പി ആർ  സലീം അസിറ്റന്റ്  കോച്ച് ശരൺ  മോഹൻ എസ്, മാനേജർ ഷാജി കെ പി എന്നിവരുടെ മേൽനോട്ടത്തിലാണ് മാഹി  ഫുട്ബോൾ ടീം ഗ്രൗണ്ടിലിറങ്ങിയത്.

Post a Comment

Previous Post Next Post