o ഐ എ എം ഇ ജില്ലാതല ആർട്ടോറിയം സ്റ്റേജ് പരിപാടികൾക്ക് മാഹിയിൽ പ്രൗഢമായ തുടക്കം.
Latest News


 

ഐ എ എം ഇ ജില്ലാതല ആർട്ടോറിയം സ്റ്റേജ് പരിപാടികൾക്ക് മാഹിയിൽ പ്രൗഢമായ തുടക്കം.

 ഐ എ എം ഇ ജില്ലാതല ആർട്ടോറിയം സ്റ്റേജ് പരിപാടികൾക്ക് മാഹിയിൽ  പ്രൗഢമായ തുടക്കം



മാഹി ചൊക്ലി ' ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന ആർട്ടോറിയം  സ്റ്റേജ് പരിപാടികൾ മർക്കസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈ സ്കൂളിൽ സമാരംഭം.

 മാഹി നിയോജക മണ്ഡലം എംഎൽഎ തിരു.രമേശ് പറമ്പത്ത് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.


ഐ എ എം ഇ കണ്ണൂർ റീജിയൺ  കമ്മിറ്റി ചെയർമാൻ അൻവർ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഐ എ എം ഇ ജില്ല ജനറൽ കൺവീനറും മർക്കസ് ഒ. ഖാലിദ്  മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ   പ്രിൻസിപ്പലുമായ ശരീഫ് കെ മൂഴിയോട്ട് സ്വാഗതം പറഞ്ഞു.


ഉദ്ഘാടന പ്രസംഗത്തിൽ എം എൽ എ  ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും  അത് വിദ്യാർഥികളിലു ണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ദോഷഫലങ്ങളെ കുറിച്ചും സംസാരിക്കുകയും കലകളിലൂടെയും കായിക പ്രവർത്തനങ്ങളിലൂടെയും വായനയിലൂടെയും  ഇത്തരം ലഹരികളെയും മനുഷ്യമനസ്സുകളെ മരവിപ്പിക്കുന്ന തരത്തിലുള്ള ഇടപാടുകളിൽനിന്നും വിദ്യാർത്ഥി സമൂഹത്തെ അകറ്റി നിർത്താൻസാധിക്കുമെന്ന്  സദസ്സിനെ ഉദ്ബോധിപ്പിച്ചു.


രാജീവ് ഗാന്ധി ഐടിഐ പ്രിൻസിപ്പാൾ അരുൺ കുമാർ പി ടി കെ , ഇസ്ലാമിക് സർവീസ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് താജുദ്ദീൻ ഹാജി ,എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് അണിയാരം,പിടിഎ പ്രസിഡണ്ട് അഷ്റഫ് ഇ , ഐ എ എം ഇ  പാട്രൺ അർഷാദ് പള്ളിപ്പാത്ത് ഐഎഎംഇ കണ്ണൂർ റീജിയൻ കമ്മിറ്റി ഫിനാൻസ്  കൺവീനർ അരുൺ  പി കെ വി , ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ജോസ് മാത്യു , ഒ. ഖാലിദ് സ്കൂൾ മാനേജർ ഹൈദരലി നൂറാനി  ,സദർ മുഅല്ലിം മുഹമ്മദ് സഖാഫി സി ടി ,ഇസ്ലാമിക് സർവീസ്  ട്രസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ മഹറൂഫ് കൊളപ്പയിൽ എന്നിവർ സംസാരിച്ചു.


ജില്ലാതല മത്സരങ്ങളിലെ  റിസൾട്ട് വന്നപ്പോൾ ക്രസൻ്റ് ഇംഗ്ലീഷ്  മീഡിയം സ്കൂൾ ഒന്നാം സ്ഥാനത്തും മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനത്തും ഒ. ഖാലിദ് മെമ്മോറിയൽ  ഇംഗ്ലീഷ് ഹൈസ്കൂൾ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.


ഇന്ന് നടക്കുന്ന സ്റ്റേജ് പരിപാടികളുടെ മത്സരഫലങ്ങൾ കൂടെ പുറത്തുവരുന്നതോടുകൂടിയാണ് ചാമ്പ്യൻഷിപ്പ്  ഏത് സ്കൂളാണ്  നേടുകയെന്ന് മനസ്സിലാവുക.

Post a Comment

Previous Post Next Post