.*അമ്മയുടെ പേരിൽ ഒരു മരം പദ്ധതിക്കു തുടക്കമായി*
മാഹി:പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടലുകളെ കുറിച്ചു ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാഹി നെഹ്രു യുവകേന്ദ്രയുടെയും പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ മയ്യഴിയിൽ 'അമ്മയ്ക്കൊരു മരം ' പദ്ധതിക്കു തുടക്കമായി.
പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കുളിൽ നടന്ന ലളിതമായ ചടങ്ങിൽ മാഹി കൃഷിവകുപ്പ് ഓഫീസർ കെ. രോഷ് നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യക്ക് വൃക്ഷത്തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എ. കൃഷ്ണൻ, ശിവൻ തിരുവങ്ങാൻ എന്നിവർ ആശംസകൾ നേർന്നു.
ഈ. വി. പ്രശോഭ് സ്വാഗതവും കെ.വി. സന്ദീവ് നന്ദിയും പറഞ്ഞു.
തുടർന്നു വിശിഷ്ടാതിഥികളും പള്ളൂർ പ്രിയദർശിനി
യുവകേന്ദ്ര പ്രവർത്തകരും. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
കെ.കെ. രാജീവ് ഉത്തമൻ തിട്ടയിൽ, കെ.വി.ഹരിന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
ആഗോള താപനത്തിൻ്റെ അനന്തരഫലങ്ങൾ കുറക്കാൻ 'അമ്മയുടെ പേരിൽ ഒരു മരം നടുക.' എന്ന പേരിൽ നെഹ്രു യുവ കേന്ദ്ര രാജ്യമെങ്ങും യുവ കൂട്ടായ്മകളെ സംഘടിപ്പിച്ചു നടത്തുന്ന ബൃഹത് പരിപാടിയുടെ ഭാഗമായാണ് മ പള്ളൂരിൽ ചടങ്ങു നടന്നത്.
Post a Comment