o ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി
Latest News


 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

 


ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

മാഹി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മാഹി സ്പോർട്സ് ക്ലബ്  ലൈബ്രറി & കലാസമിതി മാഹി മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.  Mahe നെഹ്‌റു യുവ കേന്ദ്ര യൂത്ത് ഓഫീസർ  രമ്യ. കെ അധ്യക്ഷത വഹിച്ച ചടങ്ങ് മാഹി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ ഉത്ഘാടനം നിർവഹിച്ചു. മാഹി കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. എം. ഗോപിനാഥൻ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ. സുകേഷ് കുമാർ വണ്ടിച്ചാലിൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മാഹി സ്പോർട്സ് ക്ലബ് പ്രസിഡന്റ്‌ കെ.സി. നികിലേഷ്, ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post