ബൈക്ക് റാലി നടത്തി:
ഭാരത സർക്കാരിന്റെ സ്വച്ഛത ഹി സേവാ ശുചിത്വ മിഷന്റെ ഭാഗമായി മാഹി കോ ഓപറേറ്റീവ് കോളേജിൻ്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി.ഡോ:ബിജിന സി. കെ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചറാലി കോളേജ് വൈസ് പ്രസിഡൻ്റ് ശ്രീ. എം കെ ശ്രീജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ കോളേജിലെ നൂറോളം കുട്ടികൾ പങ്കെടുത്തു. പന്തക്കലിലെയും പള്ളൂർ പോലീസ് സ്റ്റേഷനിലെയും പോലീസ് വാഹനങ്ങൾ നിയന്ത്രിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി കെ വി യും മറ്റ് അധ്യാപകരും റാലിയിൽ പങ്കെടുത്തു.തുടർന്ന് കോളേജിൽ വെച്ച് പള്ളൂർ എസ് ഐ ശ്രീ റനിൽ കുമാർ വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സ് എടുത്തു.
Post a Comment