*മാഹി ബൈപാസ് സിഗ്നലിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്*
മാഹി: ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് പള്ളൂർ ബൈപ്പാസ് സിഗ്നലിൽ അപകടം നടന്നത്
സിഗ്നൽ തെറ്റിച്ച് വന്ന കാറാണ് ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്
കണ്ണൂർ ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുന്ന കാറാണ്
ചൊക്ളി ഭാഗത്ത് നിന്ന് മാഹി ഭാഗത്തേക്ക് പോവുന്ന ഓട്ടോയിൽ ഇടിച്ചത്
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു
കാറിൻ്റെ അമിതവേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ ചൊക്ളി സ്വദേശിയായ ഓട്ടോ ഡ്രൈവറെ തലശ്ശേരി കൊടുവള്ളി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് കൊണ്ടു പോയി
Post a Comment