മൂലക്കടവിൽ പുതിയ പെട്രോൾ പമ്പുകൾ ഉയരുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം
മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി മൂലക്കടവിൽ പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതിലും, പ്രദേശത്ത് നിരോധിത പുകയില യുത്പ്പന്നങ്ങളുടെ വ്യാപക വിൽപ്പന നടത്തുന്നതിലും പ്രതിഷേധിച്ച് നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു - മൂലക്കടവിൽ നിലവിൽ 5 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതിനു പുറമെയാണ് പുതുച്ചേരി കലക്ടർ പുതിയ പെട്രോൾ പമ്പുകൾക്ക് എൻഒസി നൽകുന്നതെന്ന് യോഗം വിലയിരുത്തി. ഒരു ഇന്ത്യൻ ഓയിൽ മൂലക്കടവ് സ്കൂൾ പരിസരത്ത് ആരംഭിക്കുവാൻ പോകുകയാണ് - മൂലക്കടവ് ഭാഗത്ത് ഇനിയും കൂടുതൽ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നുണ്ടെന്ന സൂചനയിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു.
മൂലക്കടവ് അതിർത്തി പ്രദേശത്തെ കടകളിൽ നിരോധിത പുകയില യുത്പ്പന്നങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നതിൽ അധികൃതർ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ചു.
താഴത്ത് പുരുഷു അധ്യക്ഷത വഹിച്ചു.എൻ.ഹരിദാസ്, കെ.വി.മോഹനൻ, ടി.എം.സുധാകരൻ, മാലയാട്ട് സജീവൻ, വസുമതി, ജലീൽ, സിഗേഷ് എന്നിവർ സംസാരിച്ചു.
Post a Comment