o അക്ഷര ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
Latest News


 

അക്ഷര ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

*അക്ഷര ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിച്ചു.

ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി കുട്ടികളുടെ നാവിൻ തുമ്പിൽ സ്വർണമോതിരംകൊണ്ടും കൈ വിരൽ തുമ്പ് പിടിച്ചു അരിയിലും ഹരിശ്രീ കുറിച്ചു .

തുടർന്ന് ഗ്രന്ഥം വെച്ച പുസ്തകങ്ങൾ വിതരണം ചെയ്തു.

മഹാനവമി നാളിൽ ക്ഷേത്രത്തിലെ ദീപാരാധനക്ക് ശേഷം വാഹനപൂജയും നടന്നു.

 നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാദിവസവും ലളിത സഹസ്രനാമം,സരസ്വതി പൂജ,ഭജന എന്നിവയും നടന്നു.

ചടങ്ങുകൾക്കു 

 ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post