o കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചു
Latest News


 

കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചു

 *കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചു* 



 പള്ളൂർ: ഗ്രാമത്തി രാമകൃഷ്‌ണ സ്‌കൂളിന് സമീപം സി.വി.എൻ കേരള കളരിയുടെ മൂന്നാമത് ശാഖ  മാഹി എം ൽ എ  രമേശ് പറമ്പത്ത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.


പള്ളൂർ സി. വി. എൻ കേരള കളരി സംഘം  പ്രസിഡന്റ്‌ എ.വി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.


മാഹി പോലീസ്സ ബ് ഇൻസ്പെക്ടർ   അജയകുമാർ, ബി ജെ പി മാഹി മണ്ഡലം പ്രസിഡൻ്റ് എ ദിനേശൻ, സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം  വടക്കൻ ജനാർദ്ദനൻ,  സിപിഐ എം പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. സുരേന്ദ്രൻ,

അണിയാരം സി.വി. എൻ കേരള കളരി സംഘം പ്രസിഡന്റ്‌ യൂസഫ്, ഗംഗധാരൻ പുതുകുടി, ഗോപിക ടീച്ചർ എനിവർ ആശംസകൾ നേർന്നു.


സി.വി.എൻ കേരള കളരി സംഘം, ടെമ്പിൾ ഗേറ്റ് & അണിയാരം ഗുരുക്കൾ 

കെ.സി ശശികുമാർ  സ്വാഗതവും ടെമ്പിൾ ഗേറ്റ് സി.വി. എൻ കേരള കളരി സംഘം കെ വിപിൻ നന്ദിയും പറഞ്ഞു.


 തുടർന്ന്, സി.വി.എൻ കേരള കളരിയിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും നടന്നു.

Post a Comment

Previous Post Next Post