o *ആവിലാമ്മയെ കാണാൻ കണ്ണനെത്തി* *ഭക്തർക്ക് നവ്യാനുഭൂതിയായി അപൂർവ സംഗമകാഴ്ച്ച
Latest News


 

*ആവിലാമ്മയെ കാണാൻ കണ്ണനെത്തി* *ഭക്തർക്ക് നവ്യാനുഭൂതിയായി അപൂർവ സംഗമകാഴ്ച്ച

 *ആവിലാമ്മയെ  കാണാൻ കണ്ണനെത്തി* 
 *ഭക്തർക്ക് നവ്യാനുഭൂതിയായി അപൂർവ സംഗമകാഴ്ച്ച*



മാഹി:ജമന്തിപ്പൂക്കളാൽ അലങ്കരിച്ച തേരിൽ ചെണ്ടമേളത്തിൻ്റെയും, താലപ്പൊലികളുടെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നിലെത്തിയ തുളസിമാലയണിഞ്ഞ കണ്ണൻ്റെയും, ഭക്തർ നേദിച്ച ജമന്തി മാലയുമണിഞ്ഞ ആവില മാതാവിൻ്റെയും അപൂർവ സംഗമസാക്ഷ്യം വഹിച്ച് സായൂജ്യമടഞ്ഞ് ഭക്തർ



മാഹി ആന വാതുക്കൽ വേണുഗോപാലാ ലയത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്   ശനിയാഴ്ച്ച രാത്രിയിൽ നടന്ന രഥഘോഷയാത്രയാണ്  അപൂർവ്വ സംഗമത്തിന് വേദിയായത്



14 ന്  രാത്രിയിൽ നഗര പ്രദക്ഷിണം നടത്തുന്ന മാതാവും കണ്ണനും ആനവാതുക്കൽ ക്ഷേത്രനടയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്നതോടെ മതസൗഹാർദ്ദത്തിൻ്റെ പൊൻ തിരിനാളങ്ങൾ പ്രഭ ചൊരിയും



ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥഘോഷയാത്ര ലാഫാർമ റോഡ് വഴി മെയിൻ റോഡിൽ കടന്ന് മാഹി പള്ളിക്ക് മുൻവശത്ത് കൂടി സെമിത്തേരി റോഡിലൂടെ ബുൾവാഡ് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു

ക്ഷേത്രം തന്ത്രി വേണുവിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്



വേണുഗോപാല ഭക്ത സഭ നേതൃത്വം വഹിച്ചു

Post a Comment

Previous Post Next Post