വിജിലൻസ് ബോധവൽക്കരണ ദിനം ആചരിച്ചു.
മാഹി:കോയ്യോട്ടു തെരു പ്രഭാ മഹിളാ സമാജവും മാഹി നെഹ്റു യുവ കേന്ദ്രയും സംയുക്തമായി വിജിലൻസ് ബോധവൽക്കരണ ദിനം ആചരിച്ചു. പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി.പ്രദീപ് ബോധവൽക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം ചെയ്‌തു. സ്കൂൾ മാനേജർ പ്രദീപ് കൂവ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ഷജിന സുരേഷ് സംസാരിച്ചു . നെഹ്റു യുവ കേന്ദ്ര പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.സായന്ത് സ്വാഗതവും പ്രഭാമഹിളാ സമാജം പ്രസിഡണ്ട് സാവിത്രി നാരായണൻ നന്ദിയും പറഞ്ഞു
Post a Comment