*ഗാന്ധിസ്മൃതി പൂങ്കാവനമൊരുക്കി വിദ്യാലയം!*
മാഹി: മൂലക്കടവ് ഗവ. എൽ.പി. സ്കൂളിൽ ഗാന്ധി ജയന്തി ദിന ശുചീകരണത്തിൻ്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂങ്കാവനമൊരുക്കി ആഘോഷം വേറിട്ടതാക്കി.
പ്രധാനാധ്യാപിക എം. വിദ്യയുടെയും അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷ നബീസ ഹനീഫിൻ്റെയും സംയുക്ത നേതൃത്വത്തിൽ പരിസരം വൃത്തിയാക്കിയ ശേഷമാണ് വിദ്യാലയ കവാടത്തിനു പുറത്തെ കുറ്റിക്കാടുകൾ വെട്ടിമാറ്റി പൂന്തോട്ടമൊരുക്കിയത്.
വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേർന്ന് ക്ലാസ്സു മുറികളും വരാന്തകളും ഗാന്ധിജയന്തിയുടെ തലേ ദിവസം വൃത്തിയാക്കിയിരുന്നു.
മഹാത്മജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു കൊണ്ട് ആരംഭിച്ച ദിനാഘോഷ പരിപാടിയിൽ പിന്നണി ഗായകൻ എം. മുസ്തഫ ഗാന്ധിസ്മൃതിഗീതം ആലപിച്ചു.
കെ. രൂപശ്രീ, എം.രന്യ, ഗംഗാസായ്, എം.കെ. അശ്വന,ജിൽറ്റി മോൾ ജോർജ് രജീഷ്,സർഷ തുടങ്ങിയവർ ഗാന്ധി ജയന്തി ദിന ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment