ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി
ന്യൂമാഹി : ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു, മുൻ മണ്ഡലം പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ലോകം യുദ്ധഭീതിയുടെ മുൾ മുനയിൽ നിൽക്കുമ്പോൾ ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിക്കുക മാത്രമാണ് പോംവഴിയെന്നും ഇതിന് അഹിംസയും സഹിഷ്ണുതയും മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ സ്വാഗതം പറഞ്ഞു. നൗഫൽ കരിയാടൻ, എൻ.കെ. സജീഷ്, സി.ടി. പവിത്രൻ, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അക്ഷയ് ചൊക്ലി, മഹിളാ കോൺഗ്രസ് സി.ടി. അനുഷ എന്നിവർ സംസാരിച്ചു, സി.സത്യാനന്ദൻ, യൂസഫ്, ഇക്ബാൽ, കരിമ്പിൽ അശോകൻ, അബ്ദുൽ കെരീം തുടങ്ങിയവർ നേതൃത്വം നല്കി.
Post a Comment