മയ്യഴി തിരുന്നാൾ പതിനഞ്ചാം നാളിലേക്ക്:
ഒൿടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 30ന് ജപമാല നടത്തി.
ആറുമണിക്ക് റവ. ഫാ. ഷാജു ആന്റണിയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് നേതൃത്വം കൊടുത്തത് വിൻസെന്റ് ഡീ പോള്‍ സൊസൈറ്റിയും, സെന്റ് ജോസഫ് സംഘവുമാണ്. ദിവ്യബലിക്ക് ശേഷം നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു.
ഒൿടോബർ 19 ശനിയാഴ്ച വൈകിട്ട് 5.30 ന് ജപമാല, 6 മണിക്ക് റവ. ഫാ. ജിജു പള്ളിപ്പറമ്പിൽ ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.
Post a Comment