o കടത്തനാടന്‍ പ്രദേശത്ത് മറ്റൊരു തെയ്യകാലത്തിന് തുടക്കമായി
Latest News


 

കടത്തനാടന്‍ പ്രദേശത്ത് മറ്റൊരു തെയ്യകാലത്തിന് തുടക്കമായി

 *കടത്തനാടന്‍ പ്രദേശത്ത് മറ്റൊരു തെയ്യകാലത്തിന് തുടക്കമായി* 



വടകര : മഴക്കാലം മാറി മഞ്ഞുകാലത്തെ വരവേല്‍ക്കുന്ന തെയ്യക്കാലത്തിന് കടത്തനാടന്‍ പ്രദേശത്ത് പ്രതീക്ഷയുടേയും ഐശ്വര്യത്തിന്‍റെയും ചായില്യകാലം കൂടിയാണ്.കാക്കുനി ഉമയം കുന്നുമ്മല്‍ പരദേവത കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ കൊടിയേറ്റത്തോടെ വടക്കേ മലബാറിലെ കടത്തനാടന്‍ ദേശത്ത് തിറ ഉത്സവത്തിന് തുടക്കമായി . ചെണ്ടമേളവും ചിലമ്പൊലിയും കാതില്‍ ഓളമിട്ട് തിമിര്‍ത്താടുന്ന 600 ഓളം കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യം കെട്ടിയാട്ടം ഉണ്ടാവും . ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയാണ് ഇതില്‍ ഏറെയും . കുട്ടിച്ചാത്തന്‍ , ഗുളികന്‍ , ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ വ്യാപകമാണെങ്കിലും മുച്ചിലോട്ട് ഭഗവതി , പൊട്ടത്തി ഭഗവതി , ഓണപൊട്ടന്‍ തുടങ്ങിയ അപൂര്‍വ്വം തിറകളും പ്രശസ്തമാണ് . പയ്യണ്ണൂര്‍ കാളകാട്ട് ഇല്ലത്തെ ബ്രാഹ്മണ കുടുംബം ആരാധിച്ചു പോകുന്ന കുട്ടിച്ചാത്തന്‍ തിറ എല്ലാ പ്രദേശത്തും ഉണ്ടെങ്കിലും കരിംകുട്ടി , പൂകുട്ടി , തീക്കുട്ടി തുടങ്ങിയ 390തരം കുട്ടിച്ചാത്തന്‍ രൂപങ്ങള്‍ ഉണ്ടന്നാണ് ഐതിഹ്യം . മുമ്പൊക്കെ ഓരോ പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന തിറ ഉത്സവങ്ങള്‍ കാലം കഴിയുന്തോറും നാടുകടന്ന് ലോകം മുഴുവനും പ്രചാരത്തില്‍ എത്തി . യൂ ടൂബ് , ഫേസ് ബുക്ക് തുടങ്ങിയ മധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഉത്സവ പറമ്പിലും ജനത്തിരക്കേറി . തെയ്യം കോലധാരികളും വാദ്യമേളക്കാരുടെയും മുന്നൊരുക്കങ്ങള്‍ ഉത്സവകാലത്തിന് വരവേറ്റുകൊണ്ടാണ് . ഉടയാടകളും വേഷഭൂഷണങ്ങളും വലിയ ചിലവേറിയ ബാധ്യതയാണ് . കൊപ്ര കൂടിലെയും പെട്രോള്‍ മാക്സിന്‍റെയും അരണ്ട വെളിച്ചത്തില്‍ കുറച്ച് പേര്‍ ചേര്‍ന്ന്  നടത്തിയ തിറ അലങ്കാരത്തിന്‍റെയും ആഡംബരത്തിന്‍റെയും ഉത്സവങ്ങളായി മാറിയെന്നാണ് തെയ്യ പ്രേമികളുടെ പരാതി. 

Post a Comment

Previous Post Next Post