സ്താനാർബുദ
ബോധവൽക്കരണ റാലി പിങ്കത്തോൺ
സംഘടിപ്പിച്ചു
മാഹി: മാഹി ലയൺസ് ക്ലബ്ബും മാഹി മെഡിക്കൽ ആൻ്റ് ഡയഗ്‌നോസ്റ്റിക് സെൻ്റർ (എം.എം. സി) സംയുക്തമായി
സ്താനാർബുദ
ബോധവൽക്കരണ റാലി പിങ്കത്തോൺ
സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് സ്റ്റാച്യു ജംങ്ഷനിൽ രമേശ് പറമ്പത്ത് എം എൽ എ നിർവഹിച്ചു. പി.സി. ദിവാനന്ദൻ, എം.എം. സി അഡ്മിനിസ്ട്രേറ്റിപ് ഓഫിസർ
സോമൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.. പിങ്കത്തോൺ റാലി കോഓർഡിനേറ്റർ റീജണൽ ചെയർപേഴ്സൺ രാജേഷ് ശിവദാസ് , ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എ സുധാകരൻ, സി. രമേഷ് കുമാർ, എൻ.പി സുജിത്ത് , എം.എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ എന്നിവർ നേതൃത്വം നൽകി.
എം.എം സി ഓഡിറ്റോറിയത്തിൽ സൗജന്യ സ്താനാർബുദ ബോധവത്കരണവും പ്രാഥമിക പരിശോധനയും നടത്തി. യോഗത്തിൻ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എ. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.എം. സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സോമൻ പന്തക്കൽ, എൻ.കൃഷ്ണൻ, രമേഷ് കുമാർ, രമേശ് ബാബു പ്രസംഗിച്ചു. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ശ്വേത ക്ലാസ് എടുത്തു.
. രാജേന്ദ്രൻ, വി.പി വികാസ്, സി.കെ. അനുരാജ്, അജീബ് ഡിക്രൂസ്, സോമി സുജിത്ത്, എം.എം സി അഡ്മിൻ
കോ ഓർഡിനേറ്റർ ജസ്ന, ബിന്ദു രമേശ്, പ്രസീന പ്രേം എന്നിവർ നേതൃത്വം നൽകി.
Post a Comment