o അഴിയൂർ വില്ലേജ് ഓഫീസിലേക്ക് വരാനുള്ള വഴികൾ തടസ്സപ്പെട്ടു: ദുരിതം പേറി ജനം.
Latest News


 

അഴിയൂർ വില്ലേജ് ഓഫീസിലേക്ക് വരാനുള്ള വഴികൾ തടസ്സപ്പെട്ടു: ദുരിതം പേറി ജനം.

 അഴിയൂർ വില്ലേജ് ഓഫീസിലേക്ക്  വരാനുള്ള വഴികൾ  തടസ്സപ്പെട്ടു: ദുരിതം പേറി ജനം.



ചോമ്പാല  അഴിയൂർ വില്ലേജ് ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാനുള്ള വഴികൾ  തടസ്സപ്പെട്ടു ദുരിതം പേറി ജനം.  ബൈപ്പാസ് നിർമ്മാണം പൂർത്തിയായതും കാരോത്ത് റെയിൽവെ ഗേറ്റ്  അടച്ചുപൂട്ടിയതോടെയും വില്ലേജ് ഓഫീസിലേക്ക്  വരാൻ കഴിയാത്ത നിലയിലായി.കാരോത്ത് റെയിൽവെ ഗേറ്റ് വഴിയാണ് വില്ലേജ് ഓഫീസിലേക്ക് വാഹനങ്ങൾ  നേരത്തെ പോയിരുന്നതത് .കാൽനട  യാത്രപോലും  നിലവിൽ ദുഷ്കരമാണ് .വഴികൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.  ബൈപ്പാസ് വഴി പ്രത്യേക വാഹനങ്ങൾ ഏർപ്പടാക്കിയോ  സ്വന്തം വാഹനത്തിലോയാണ്  പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഈ ഓഫീസിലേക്ക് ..നിലവിൽ എത്തിച്ചേരുന്നത്.വില്ലേജ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവർ നേരിടുന്ന യാത്രാദുരിതം അവസാനിപ്പിക്കാൻ സത്വര നടപടി എടുക്കണമെന്ന് വില്ലേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു . സ്പെഷൽ വില്ലേജ് ഓഫിസർ സി കെ ബബിത അദ്ധ്യക്ഷം വഹിച്ചു..സമിതി അംഗങ്ങളായ പി.ബാബുരാജ്, കെ വി രാജൻ, പ്രദീപ് ചോമ്പാല, ,ടി.ടി.പത്മനാഭൻ എന്നിവർ സംസാരിച്ചു.

 പടം വില്ലേജ് ഓഫീസിലേക്ക് വാഹനങ്ങൾ  നേരത്തെ പോയ കാരോത്ത് റെയിൽവെ അടച്ചുപൂട്ടിയ നിലയിൽ

Post a Comment

Previous Post Next Post