o മയ്യഴി മേളം : ത്രിദിന സ്കൂൾ കലോത്സവം ഒക്ടോബർ 31 ന് തുടങ്ങും
Latest News


 

മയ്യഴി മേളം : ത്രിദിന സ്കൂൾ കലോത്സവം ഒക്ടോബർ 31 ന് തുടങ്ങും

 മയ്യഴി മേളം : ത്രിദിന സ്കൂൾ കലോത്സവം ഒക്ടോബർ 31 ന് തുടങ്ങും



മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ - സ്വകാര്യ  വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ - 5 ഒക്ടോബർ 31, നവംബർ 2, 3 തീയ്യതികളിലായി പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ 

5 വേദികളിലായി നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ആനന്ദ് കുമാർ പറമ്പത്ത് അറിയിച്ചു. മാഹിയിലെ 33 ഓളം സ്കൂളുകളിൽ നിന്നായി 2000 ത്തിൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 31 ന് രാവിലെ 9 മണിക്ക് പുഷ്പാർച്ചന നടത്തിയതിനുശേഷം ഓഫ് സ്റ്റേജ് മത്സരങ്ങളായ പ്രസംഗം, കളറിംങ്ങ്, ജലച്ചായം, കാർട്ടൂൺ, ഉപന്യാസം, കഥ, കവിത തുടങ്ങിയ രചന മത്സരങ്ങൾ നടക്കും. ജലച്ചായ മത്സരത്തിൻ്റെ ഉദ്ഘാടനം ചിത്രകാരൻ ബിജു നിർവഹിക്കും. നവംബർ 2 ന് രാവിലെ 9 മണിക്ക് മാഹി വിദ്യാഭ്യാസ മുൻ മേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ സി.ഇ.ഒ തനൂജ ടീച്ചർ ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്യും. 3 ന് വൈകുന്നേരു 6 മണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. വിദ്യാഭ്യാസ മേലദ്ധ്യക്ഷ തനൂജ ടീച്ചർ പ്രധാനാദ്ധ്യാപകൻ കെ.പി.ഹരീന്ദ്രൻ, എൻ.വൈ.കെ യൂത്ത് ഓഫീസർ കെ.രമ്യ എന്നിവർ സംബന്ധിക്കും. നാടോടി നൃത്തം, നാടൻ പാട്ട്, ഭരതനാട്യം, പ്രഛന്ന വേഷം, ശാസ്ത്രീയ സംഗീതം, ലളിതഗാനം മോണോ ആക്ട്, പദ്യം ചൊല്ലൽ, സിനിമാറ്റിക്ക് ഡാൻസ് , കരോക്കെ ഗാനം, ലാഫ് & ക്രൈ, തിരുവാതിര, മാപ്പിളപ്പാട്ട്, ഒപ്പന, സംഘഗാനം, ദേശഭക്തി ഗാനം, ആംഗ്യ പ്പാട്ട്, കഥാകഥനം ഉൾപ്പെടെ പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 6 വിഭാഗങ്ങളിലായി 84 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലും കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് ചാമ്പ്യൻഷിപ്പും കുട്ടികൾക്ക് കലാതിലകം/ കലാപ്രതിഭ പുരസ്ക്കാരവും നൽകും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സത്യൻ കോളോത്ത്

കെ.കെ.രാജീവ്, കെ.വി. ഹരീന്ദ്രൻ, പി.കെ.ശ്രീധരൻ, എം.എ.കൃഷ്ണൻ, ശിവൻ തിരുവങ്ങാടൻ സംബന്ധിച്ചു.

Post a Comment

Previous Post Next Post