o അഡ്വ:പൂന്തുറ സോമൻ ഗുരുക്കളെ അനുസ്മരിച്ചു
Latest News


 

അഡ്വ:പൂന്തുറ സോമൻ ഗുരുക്കളെ അനുസ്മരിച്ചു

 *:  അഡ്വ:പൂന്തുറ സോമൻ ഗുരുക്കളെ  അനുസ്മരിച്ചു *



മയ്യഴി : പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ സി എച്ച് ശ്രീധരൻ ഗുരുക്കൾ സ്മാരക കളരിയിൽ വെച്ച് ഓക്ടോബർ 24 തിയ്യതി അന്തരിച്ച ഇന്ത്യൻ കളരിപയറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആയിരുന്ന അഡ്വ : പൂന്തുറ സോമനെ അനുസ്മരിച്ചു. കേരള കളരിപയറ്റ് അസോസിയേഷൻ  സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു , കേരള സ്പോർട്സ് കൗൺസിൽ അംഗം കുടിയായിരുന്നു.  ഇന്ത്യൻ കളരി പയറ്റിനെ ഇന്ന് കാണുന്ന വളർച്ചയിൽ എത്തിക്കാൻ അദ്ദേഹം ഒരു പാട് സംഭവനങ്ങൾ നൽകിയിരുന്നു.  ഖേലോ ഇന്ത്യ ഗെയിംസിലും, ദേശീയ ഗെയിംസിലും കളരിപ്പയറ്റിനെ മത്സര ഇനമായി ഉൾപ്പെടുത്തുന്നതിനു വേണ്ടി ആഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ്.

നിരവധി സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി ശിഷ്യ സമ്പത്തിനും ഉടമയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം. കളരിപയറ്റിന് അദ്ദേഹം നൽകിയ മികച്ച സംഭാവനകളിൽ ഒന്നാണ് അദ്ദേഹം രചിച്ച '' കളരിപയറ്റ് അത്ഭുതാവഹമായ ഒരു ആയോധന കല" എന്ന ഗ്രന്ഥം. കേരളത്തിൻ്റെ തനത് സംസ്കാരം ഉൾക്കൊള്ളുന്ന കളരിപയറ്റ്  പരമ്പരയിൽ ഇദ്ദേഹത്തിൻ്റെ നിര്യാണം തീരാ നഷ്ടം തന്നെയാണ് . കളരിപയറ്റിനോെടെപ്പം രാഷ്ട്രീയത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബഹുമുഖ പ്രതിഭയായ അദ്ദേഹം 1982 നേമം നിയോജക മണ്ഡലത്തിൽ  ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മുൻ കേരള മുഖ്യ മന്ത്രിയായിരുന്ന കോൺഗ്രസ്സിൻ്റെ കെ കരുണാകരനെതിരെ മത്സരിച്ചിരുന്നു. അനുസ്മരണ ചടങ്ങിൽ ഡെപ്യുട്ടി തഹസിൽദാർ മനോജ് വളവിൽ, ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം സമിതി പാറക്കൽ മാഹി പ്രസിഡണ്ട് പി.പി ജയരാജ് , ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം സമിതി വളവിൽ മാഹി സെക്രട്ടറി രാജേഷ് പി , തീരം സാംസ്കാരിക്കവേദി പ്രസിഡണ്ട് കെ വി കൃപേഷ് , പുതുച്ചേരി സംസ്ഥാന കളരിപയറ്റ് ഫെഡറേഷൻ പ്രസിഡണ്ട്  ശ്രീജേഷ് സി വി , സെക്രട്ടറി ജനീഷ്  പി, ജയശീലൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കളരിപ്പയറ്റ് പ്രദർശനം നടന്നു.

Post a Comment

Previous Post Next Post