ഡസ്റ്റ്ബിന്നുകൾ മാഹി റെയിൽവേ സ്റ്റേഷന് കൈമാറി.
ഭാരത സർക്കാരിന്റെ സ്വച്ഛത ഹി സേവാ എന്ന ശുചിത്വ മിഷന്റെ ഭാഗമായി മാഹി ലയൺസ് ക്ലബ് 25 ഡസ്റ്റ്ബിന്നുകൾ മാഹി റെയിൽവേ സ്റ്റേഷന് കൈമാറി. ഉദ്ഘാടന കർമ്മം വടകര എം എൽ എ കെ.കെ രമ നിർവ്വഹിച്ചു. സേവനരംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സംഭാവനകൾ മാതൃകാപരമാണെന്ന് ഉദ്ഘാടനഭാഷണത്തിൽ എം എൽഎ പറയുകയുണ്ടായി. ചടങ്ങിൽ മാഹി ലയൺസ് ക്ലബ് പ്രസിഡന്റ് സുധാകരൻ എ അധ്യക്ഷം വഹിച്ചു. അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വടകര റിട്ടയർഡ് സ്റ്റേഷൻ സുപ്രണ്ട് വൽസലൻ കുനിയിൽ, മാഹി നഗരസഭ മുൻ വൈസ് ചെയർമാർ പി.പി. വിനോദൻ, ലയൺസ് ഇൻറർനാഷനലിൻറ്റെ റീജിയൻ ചെയർമാൻ രാജേഷ്.വി.ശിവദാസ് എന്നിവർ ആശംസാഭാഷണം നടത്തി. മാഹി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വി അജിത് സ്വാഗതവും മാഹി ലയൺസ് ക്ല്ബ് സെക്രട്ടറി രമേശ് കുമാർ നന്ദിയും പറഞ്ഞു.
Post a Comment