o ജെ.സി.പിടി എ. ഗവർണറെ കണ്ട് നിവേദനം നല്കി
Latest News


 

ജെ.സി.പിടി എ. ഗവർണറെ കണ്ട് നിവേദനം നല്കി



ജെ.സി.പിടി എ.  ഗവർണറെ കണ്ട് നിവേദനം നല്കി

മാഹി: അധ്യാപക ക്ഷാമം കൊണ്ട് പഠനം അവതാളത്തിൽ ആയ മാഹിയിലെ സർക്കാർ സ്കൂളുകളിലെ അധ്യാപക ക്ഷാമം ഉടൻ പരിഹരിച്ചു കുട്ടികൾക്ക് പഠിക്കാനുള്ള അവകാശം സംരക്ഷിക്കുക, മിൽക്ക് ബ്രോയിലർ, എം.ടി.എസ്. ഉൾപ്പെടെ കാന്റീൻ സ്റ്റാഫിൽ ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകൾ ഉടൻ നികത്തി ഉച്ച ഭക്ഷണം മുടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, താങ്ങാൻ പറ്റാത്ത സ്‌കൂൾ ബാഗിന്റെ ഭാരം കുറക്കാൻ പാഠ പുസ്‌തകങ്ങൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യുക,പെൺകുട്ടികൾക്ക് ഓവർ കോട്ട് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജെ.സി.പിടി എ. യുടെ പ്രസിഡന്റ് കെ.വി.സന്ദീപും, എക്സിക്യൂട്ടീവ് അംഗം സുനിൽ മാഹിയും പോണ്ടിച്ചേരി ഗവർണറെ കണ്ട് നിവേദനം നൽകി. നിയമ തടസങ്ങൾ നിലനിൽക്കുന്ന അധ്യാപകരുടെ നിയമനം എത്രയും പെട്ടെന്ന് നിയമ തടസങ്ങൾ നീക്കി അധ്യാപക നിയമനത്തിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും, കാന്റീൻ സ്റ്റാഫിന്റെയും മിൽക്ക് ബോയ്‌ലർ എം ടി എസ് എന്നിവരുടെ കുറവ് ഒരാഴ്ചകൊണ്ട് നികത്തി ആ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പെൺകുട്ടികളുടെ   ഓവർക്കോട്ടും പാഠപുസ്‌തകങ്ങളുടെ ഘട്ടംഘട്ടമായുള്ള വിതരണവും ബന്ധപ്പെട്ടവരുമായി ആലോചിച്ചതിന്ശേഷം പരിഗണിക്കാമെന്നുള്ള ഉറപ്പും നിന്നും ജെ.സി. പിടി എ ക്ക്ലഭിച്ചു.

Post a Comment

Previous Post Next Post