o ന്യൂമാഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റ് പൂട്ടി*
Latest News


 

ന്യൂമാഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റ് പൂട്ടി*

 *ന്യൂമാഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റ് പൂട്ടി*




ന്യൂമാഹി മാഹിപ്പാലത്തോ ട് ചേർന്നുകിടക്കുന്ന ന്യൂമാ ഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റ് അടച്ചു പൂട്ടി. ജനത്തിരക്കേറിയ ദേശീയ പാതയിലെ ജങ്ഷനിലുള്ള ന്യൂമാഹി പോലീസ് സ്റ്റേഷന് കീഴിലുള്ള പൊലീസ് ഔട്ട് പോസ്റ്റാണ് അടച്ചുപൂട്ടിയത്.

ചൊക്ലി, പള്ളൂർ ഭാഗത്ത് നിന്നുള്ള റോഡ് ചേരുന്ന കവലകൂടിയാണിത്.


2006-ൽ കോടിയേരി ബാല കൃഷ്ണൻ എം.എൽ.എ ആയിരു ന്നപ്പോഴാണ് ഇത് സ്ഥാപിച്ചത്.

 24 മണിക്കൂറും പ്രവർത്തിച്ച ഇവിടെ ഒരു എ.എസ്.ഐ. ഉൾപ്പടെ രണ്ട് പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും.


പോലീസ് സേനയിലെ അംഗബലം കുറഞ്ഞതോടെ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോം ഗാർഡ് മാത്രമായി മാറി.

പകൽ സമയം മാത്രമാണ് ഹോം ഗാർഡിന്റെ്റെ സേവനം ലഭിക്കുന്നത്.

ഏഴ് കിലോമീറ്റർ ദൂരെ മാക്കൂട്ടം - പാറാൽ റോ ഡിലാണ് ന്യൂമാഹി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിന് ഉടനെ സ്ഥലത്തെത്താൻ കഴിയാറില്ല.


ബസുകളുടെ മത്സര ഓട്ടം തടയാനും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായാണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്. ദീർഘദൂര ബസുകൾ ഇവിടെ നിർത്തി പോലീസ് ഔട്ട് പോസ്റ്റിൽ ഒപ്പി ട്ട് പോകാറാണ് പതിവ്.

ന്യൂമാഹിയുടെ ഇറച്ചി -പച്ചക്കറി മാർക്കറ്റ് റോഡിന് മറുഭാഗത്ത് പുഴയോരത്താണ്.


കവലയിൽ നിന്ന് എതിർ ഭാഗത്തേക്ക് മുറിച്ചു കടക്കാൻ സീബ്ര ലൈൻ പോലും റോഡിലില്ല. മാഹിപ്പാലം ജങ്ഷ നിൽ നിന്ന് പരിമഠം ഭാഗത്തെ ക്ക് അശാസ്ത്രീയമായ താറിട്ട കാരണം കയറ്റിറക്കം പോലെ ഉയർന്നും താഴ്ന്നുമിരിക്കുന്ന റോഡിൽ ധാരളം അപകട ങ്ങളും മരണവും ഉണ്ടായി ട്ടുണ്ട്. കഴിഞ്ഞ ദിവസം ബസിൽ കയറുമ്പോൾ വീണ് വയോധികന് പരിക്കേറ്റിരുന്നു.


നഗരത്തിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും പ്രവർത്തിക്കാതായിട്ട് മാസങ്ങളേറെയായി. പോലീസിലെ അംഗബലം കുറഞ്ഞതും മാഹി ബൈപ്പാസ് തുറന്നതോടെ ഇവിടെ പഴയ തിരക്ക് അനുഭവപ്പെടാത്തതു മാണ് ഇക്കാര്യത്തിൽ പോലീസിൻ്റെ വിശദീകരണം.

Post a Comment

Previous Post Next Post