സ്കൂൾ മുറ്റത്ത് ജൈവകൃഷി പദ്ധതിക്ക് തുടക്കമായി
ഓർക്കാട്ടേരി: ഏറാമല യു.പി.സ്കുൾമുറ്റത്ത്
ജൈവകൃഷി പദ്ധതിക്ക് തുടക്കമായി. പ്രദേശത്തെ ജൈവകർഷകനായ വരേപ്പറമ്പത്ത് ഭാസ്കരൻ്റെ സഹകരണത്തോടെയാണ് കൃഷി നടപ്പാക്കുന്നത്. ജൈവകൃഷി
പദ്ധതി ഏറാമല പഞ്ചായത്ത് കൃഷി ഓഫീസർ സൗമ്യ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം പ്രഭാവതി വരയാലിൽ ചടങ്ങിൽ അധ്യക്ഷയായി. ഹെഡ്മിസ്ട്രസ്സ് ഡി. മഞ്ജുള, അസിസ്റ്റൻ്റ് കൃഷി ഓഫീസർ
ലസിത, എൻ.ഉദയകുമാർ എന്നിവർ സംസാരിച്ചു.
Post a Comment