ഇ ഡി ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജി ,PG ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇഡി ക്ലബ്ബ് രൂപീകരിച്ചു. പ്രസിഡന്റ് സജിത്ത് നാരായണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് നടത്തിയ ശില്പശാലയിൽ തലശ്ശേരി കോളേജ് ഓഫ് എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി കെ. മുനീർ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ബിൻസി കെ കെ , പ്രോഗ്രാം കോഡിനേറ്റർ ഷിജില കെ പി, സ്റ്റാഫ് സെക്രട്ടറി രജീഷ് ടി.വി എന്നിവർ സംസാരിച്ചു.

Post a Comment