o മാഹി ബസിലിക്ക മഹോത്സവത്തിനായുള്ള പന്തൽ കാൽനാട്ടുകർമ്മം നടത്തി*
Latest News


 

മാഹി ബസിലിക്ക മഹോത്സവത്തിനായുള്ള പന്തൽ കാൽനാട്ടുകർമ്മം നടത്തി*

 *മാഹി ബസിലിക്ക മഹോത്സവത്തിനായുള്ള പന്തൽ കാൽനാട്ടുകർമ്മം നടത്തി* 

 വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച് ഉള്ള നോട്ടീസിന്റെ പ്രകാശന കർമ്മം നിർവഹിച്ച ശേഷം വലിയ പന്തലിന്റെ കാൽനാട്ടുകർമ്മം കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ സാഘോഷ ദിവ്യബലിക്ക് ശേഷം തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും ഫാ. നോബിൾ എന്നിവരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. വിദ്യാർഥികൾക്കായി 15,16,17 എന്നീ ദിവസങ്ങളിലായി നടക്കുന്ന ക്രിസ്റ്റീൻ ധ്യാനം ഇന്ന് ആരംഭിച്ചു.

 ഒക്ടോബർ 5 ന് ശനിയാഴ്ച11:30 ന് കൊടിയേറ്റവും 12:00 മണിക്ക് അത്ഭുതതിരുസ്വരൂപ പ്രതിഷ്ഠയും നടത്തുന്നതോടെ  തിരുനാളിന് ആരംഭം കുറിക്കും. ഒക്ടോബർ 22 വരെ തിരുനാൾ നീണ്ടുനിൽക്കുന്നു.

Post a Comment

Previous Post Next Post