സർവ്വമത സമ്മേളനം: ശതാബ്ദി
സെമിനാർ നടത്തി
ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഏടന്നൂർ
ശ്രീനാരായണ മഠത്തിൽ സെമിനാർ സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
ന്യൂമാഹി : സർവ്വമത സമ്മേളനം
ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഏടന്നൂർ
ശ്രീനാരായണ മഠത്തിൽ സെമിനാർ നടത്തി
മഠം ഹാളിൽ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു.കേരള സർവകലാശാല ഇൻ്റർനാഷണൽ സെൻ്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ്, ഡയറക്ടർ ഡോ. എം.എ. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.
കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം വി.എസ്. ബിന്ദു പ്രഭാഷണം നടത്തി.കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. എം.പ്രജിത്ത് കുമാർ, തയ്യിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.
സർവ്വമത സമ്മേളനത്തിൽ പ്രസംഗിക്കുന്ന മത പണ്ഡിതന്മാരോട് ഗുരു പറഞ്ഞതിങ്ങനെ... നിങ്ങൾ നിങ്ങളുടെ മതത്തിൻ്റെ മൂലതത്വങ്ങളെക്കുറിച്ച് മാത്രം പ്രസംഗിക്കണം.ഓരോരുത്തരും മറ്റുള്ളവരുടെ മതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ ഗുരു മുൻകൂട്ടി കണ്ടിരുന്നു.
സ്വാമി ധർമ്മചൈതന്യ വിശദീകരിച്ചു.
മതപണ്ഡിതന്മാരുടെ പ്രസംഗത്തിന് ശേഷം ഗുരു പറഞ്ഞു. എല്ലാ മതങ്ങളുടെയും പരമമായ ഉദ്ദേശം ഒന്ന് മാത്രമാണ്. അത് കൊണ്ട് ശിവഗിരിയിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന മത മഹാ പാഠശാലയിൽ എല്ലാ മതങ്ങളെയും കുറിച്ച് പഠിപ്പിക്കുവാൻ സൗകര്യം ഒരുക്കും. സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
1924 സവ്വമത സമ്മേളനത്തിൽ സ്വാമി സത്യവ്രതൻ നടത്തിയ സ്വാഗത പ്രസംഗം ഇന്നും നമ്മെ ആവേശഭരിതമാക്കുന്നതായി ഡോ.എം.എ.സിദ്ദിഖ് പറഞ്ഞു.
നമ്മുടെ കാലത്തെ രോഗാണു മതമായി മാറിയിരിക്കുകയാണ്.
മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ ചൂഷണം നടത്തുന്നവരാണ് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഡോ.എം.എ.സിദ്ദിഖ് ചൂണ്ടിക്കാട്ടി

Post a Comment