ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
മാഹി: കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു
മാഹി പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ബീച്ച് റോഡ്ഇന്ന് വൈകീട്ട് മൂന്നേ കാലോടെയാണ് സംഭവം
കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുന്ന ബസും ബീച്ച് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു
തലയ്ക്ക്പരിക്കേറ്റ ഡ്രൈവറെ മാഹി ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment