o തീരദേശ പരിപാലന നിയമം: ന്യൂമാഹിക്ക് ആശ്വാസവും ആശങ്കയും
Latest News


 

തീരദേശ പരിപാലന നിയമം: ന്യൂമാഹിക്ക് ആശ്വാസവും ആശങ്കയും

 തീരദേശ പരിപാലന നിയമം: ന്യൂമാഹിക്ക് ആശ്വാസവും ആശങ്കയും



ന്യൂമാഹി: ന്യൂമാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് സ്ഥലമുള്ളവർക്ക് വളരെ തീരദേശ പരിപാലന നിയമത്തിലെ ഇളവ് ആശ്വാസമായിരിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകനും ന്യൂമാഹി വികസന സമിതി സെക്രട്ടറിയുമായ എൻ.കെ.സജീഷ് വ്യക്തമാക്കി. നിലവിൽ നിർമ്മിക്കുകയോ, നിർമ്മിച്ചതോ ആയ വീടുകൾക്ക് അനുമതിയില്ലാത്തത് കൊണ്ട് UA കൺസ്ട്രക്ഷനിൽ ഉൾപെടുത്തി UA നമ്പറാണ് കൊടുക്കുന്നത്. ഇത് സാധാരണ നികുതി നിരക്കിൻ്റെ മൂന്ന് ഇരട്ടിയാണ്. ഇളവ് ലഭിക്കുന്നതോടെ നിർമ്മാണം ക്രമപ്പെടുത്തുന്നത് പാവങ്ങൾക്ക് ഗുണകരമാകും. മാഹിപ്പാലം മുതൽ പുന്നോൽ വരെ നാഷണൽ ഹൈവേയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ വികസന കാര്യങ്ങളിൽ ഒരു വലിയ കുതിച്ച് ചാട്ടം ഉണ്ടാകും. 

ത്തതേസമയം സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കണ്ടൽ കാടുകൾ വനമേഖലയിൽ നിന്നും മാറ്റിയ നിർവചനം ദൂരവ്യാപകമായി പരസ്ഥിതിക്കും ആവാസ വ്യവസ്ഥിതിക്കും ദോഷം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ടൽ കാടുകൾ വെട്ടിമാറ്റഡ്പെടുന്നതോടെ നീർനായ, ആമ, ആരാൽ, മളിഞ്ഞിൽ, ഞണ്ടുകൾ തുടങ്ങിയ ജീവികൾക്ക് നാശം സംഭവിക്കും. കൂടാതെ അന്തരീക്ഷത്തിൽ ഓക്സിജൻ്റെ അളവ് കുറയുകയും ചെയ്യും.

നിലവിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് നടക്കുന്ന വ്യാപകമായ കൈയേറ്റങ്ങളും അനധികൃത നിർമ്മാണവും നമ്മുടെ കടൽ തീരത്തെ രൂക്ഷമായ മലനീകരണത്തിനും പരിസ്ഥിതി നാശത്തിനും ദുരന്തത്തിനും ഇടയാക്കുന്നുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ നമ്മുടെ തീര പ്രദേശത്തെ സമതുലനാവസ്ഥ നഷ്ടമാകുകയും ചെയ്യും. കണ്ടൽക്കാടിൻ്റെ കാര്യത്തിലുള്ള ഇളവ് പുന:പരിശോധിക്കണം. എൻ.കെ.സജീഷ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post