o യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
Latest News


 

യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

 *യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.



മാഹി സബ് രജിസ്ട്രാർ ഓഫീസർ മയ്യഴിയിലെ സാധാരണക്കാരെ അനാവശ്യ കാരണങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാറെ ഉപരോധിച്ചു.


കഴിഞ്ഞ 4 ദിവസങ്ങളായി ഈസ്റ്റ് പള്ളൂരിലെ കേൻസർ രോഗിയെ അനാവശ്യ കാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യനില പോലും മാനിക്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധിച്ചത്.രജിസട്രാർക്കെതിരെ ഇതിനോടകം തന്നെ നിരവധി പരാതികളാണ് അവിടെ ഉള്ള ആളുകൾ പറഞ്ഞത്.സാധാരണക്കാരെ ഇനിയും ബുദ്ധിമുട്ടിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ് പറഞ്ഞു.


യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ ശ്രീജേഷ് എംകെ,അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post