o സി എച്ച് ശ്രീധരൻ ഗുരുക്കളെ അനുസ്മരിച്ചു
Latest News


 

സി എച്ച് ശ്രീധരൻ ഗുരുക്കളെ അനുസ്മരിച്ചു

 സി എച്ച് ശ്രീധരൻ ഗുരുക്കളെ അനുസ്മരിച്ചു



മാഹി:CHSGS കളരി മാഹിയുടെ ആഭിമുഖ്യത്തിൽ 

ഗുരു സ്‌മൃതി 2024 സംഘടിപ്പിച്ചു



സി എച്ച് പ്രഭാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ മാഹി പാറക്കൽ ഗവ. എൽ പി സ്ക്കൂൾ പ്രധാന അധ്യാപകൻ പി ബാലപ്രദീപ് മുഖ്യഭാഷണം നടത്തി



വിനയൻ പുത്തലത്ത്, 

വ്യാസൻ ടി,സിഫു സുരേന്ദ്രൻ എന്നിവർ അനുസ്മരണ ഭാഷണം നടത്തി


തുടർന്ന് ശ്രീധരൻ ഗുരുക്കളുടെ പത്നി ലക്ഷ്മി, ഗുരുക്കന്മാരായ

കുമാരൻ, രാജു, സത്യൻ പട്ടാണിപ്പറമ്പത്ത് എന്നിവരെയും, 

ഓൾ ഇന്ത്യ പോലീസ്  യോഗ മത്സരത്തിൽ  പങ്കെടുക്കുവാൻ   യോഗ്യത നേടിയ മാഹി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുരേഷ് വളവിലിനെയും ആദരിച്ചു



ചടങ്ങിൽ വെച്ച്ശ്രീധരൻ ഗുരുക്കളുടെ ശിഷ്യൻ സതീശൻ്റെ ഭാര്യക്ക് കളരി സംഘം ചികിത്സാ ധനസഹായം കൈമാറി

പുരുഷു മാസ്റ്റർ സ്വാഗതവും, സിവി ശ്രീജേഷ് നന്ദിയും പറഞ്ഞു

തുടർന്ന് കളരിപ്പയറ്റ് പ്രദർശനം അരങ്ങേറി

Post a Comment

Previous Post Next Post