o ഓണക്കിറ്റ് വിതരണം ചെയ്തു
Latest News


 

ഓണക്കിറ്റ് വിതരണം ചെയ്തു

 *ഓണക്കിറ്റ് വിതരണം ചെയ്തു*



അഴിയൂർ :കൊറോത്ത്റോഡ് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഓണകിറ്റ് വിതരണം ചെയ്തു.

വയനാടിൽ  പ്രളയം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കി അസോസിയേഷൻ അംഗങ്ങളായ മുഴുവൻ വീടുകളിലേക്കുമുള്ള ഓണകിറ്റ് വിതരണം അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ വെച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അബ്ദുൽ റഹീം നിർവഹിച്ചു.

ചടങ്ങിൽ സെക്രട്ടറി ശിഹാബ് സ്വാഗതവും പ്രസിഡന്റ്‌ രാവിദ് മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.

ഇ സുധാകരൻ, ശശീന്ദ്രൻ, കെ അബ്ദുള്ള, നാസർ അത്താണിക്കൽ, ഷീജ,സുബൈർ പറമ്പത്ത്, കെ കുഞ്ഞമ്മദ് 

തുടങ്ങിയവർ ആശംസകൾ നേർന്നു. സുബിന നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post