ചോമ്പാലയിൽ ഐസ് ക്ഷാമം
ചെറുകിട കച്ചവടക്കാര്‍ക്ക് പ്രയാസം
ഹാര്‍ബര്‍ പ്ളാന്‍റ് തുടങ്ങണം
ചോമ്പാല : ചോമ്പാല ഹാര്‍ബറില്‍ ആവശ്യം കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന ഘട്ടത്തില്‍ ഐസ് ക്ഷാമം വലിയ പ്രതിസന്ധിയാവുന്നു. ചെറുകിട മത്സ്യ വില്‍പ്പനക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത് .ചോമ്പാല ഹാര്‍ബര്‍ പരിസരത്ത് നാല് ഐസ് പ്ളാന്‍റും കുഞ്ഞിപ്പളളി ,ചോറോട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പ്ളാന്‍റുകളാണ് സ്വകാര്യ മേഖലയില്‍ ഉളളത് . ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് പദ്ധതി പ്രകാരം ഒരു ഐസ് പ്ളാന്‍റിന് കെട്ടിടം പണിതതല്ലാതെ പിന്നേട് ഒരു നീക്കവും നടന്നില്ല . കയറ്റുമതി മത്സ്യം ധാരാളം പിടിക്കുന്ന അവസരത്തില്‍ വന്‍കിട ബിസിനസ്സുകാല്‍ മൊത്തമായി ഐസ് വാങ്ങി അവരുടെ ഫ്രീസിങ്ങ് സൗകര്യമുളള വാഹനങ്ങളില്‍ സംഭരിക്കും . നൂറ് കണക്കായ ചെറുകിട വില്‍പ്പനക്കാര്‍ ഒരു ബോക്സ് ഐസിന് ഏറെ പ്രയാസപ്പെടുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ . വലിയ അയല പോലുളള മത്സ്യങ്ങള്‍ ധാരാളം ലഭിച്ചിട്ടും ഐസ് ഇല്ലാതെ നട്ടംതിരിയുകയാണ് ചെറുകിട കച്ചവടക്കാര്‍ . പതിനായിരത്തോളം ബോക്സ് മത്സ്യം നിലവില്‍ ചോമ്പാല നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട് . മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാവുന്നതും ഐസ് ഉദ്പാദനത്തെ സാരമായി ബാധിക്കുന്നു. ചോമ്പാല ഹര്‍ബറിന്‍റെ പ്രൊജക്ട് പ്രകാരം പണിത കെട്ടിടത്തില്‍ ഐസ് പ്ളാന്‍റ് സ്ഥാപിക്കണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം ഐസ് പ്ളാന്‍റ് സ്ഥാപിക്കാനുളള നടപടി സ്വീകരിക്കുമെന്ന് ചോമ്പാല ഹാര്‍ബര്‍ എന്‍ജിനിയര്‍ വിനയര്‍ പറഞ്ഞു.

Post a Comment