o എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു
Latest News


 

എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

 എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു 



തലശ്ശേരി : എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ കാമ്പ് ക്യാമ്പയിന്റെ ഭാഗമായി ന്യൂ മഹി പഞ്ചായത്ത് സംഗമം മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പിസി റിസാലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ്  മണ്ഡലം സെക്രട്ടറി കെ സുലൈമാൻ ഉദ്ഘാടനം ചെയ്തു. എം പി ബഷീർ, ഹാരിസ് സികെ , തശ്രീഫ് ഉസ്സൻമൊട്ട , അഡ്വ. മുഹമ്മദ് സാഹിദ് , സഫ്വാൻ മേക്കുന്ന്, റസൽ എന്നിവർ പ്രസംഗിച്ചു. 


റഫാൽ അഷ്റഫ് (പ്രസിഡന്റ്) മുഹമ്മദ് പെരിങ്ങാടി (ജ.സെക്രട്ടറി) ഷിബിൽ ഷഹാൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ എംഎസ്എഫ് കമ്മിറ്റി നിലവിൽ വന്നു. മുസ്ലീം ലീഗ് പഞ്ചായത്ത് ജ.സെക്രട്ടറി അസ്ലം ടി എച്ച് സ്വാഗതവും റഫാൽ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post