*ചോമ്പാല ഹാർബറിൽ ലഹരി വസ്തു വിൽപ്പന; ഒഞ്ചിയം സ്വദേശി പോലീസ് പിടിയിൽ.*
ചോമ്പാല: ചോമ്പാല ഹാർബറിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയായിരുന്ന ഒഞ്ചിയം സ്വദേശി പോലീസ് പിടിയിൽ. പുതിയോട്ടും കണ്ടിയിൽ ലത്തീഫി [52]നെയാണ് ചോമ്പാല എസ് ഐ അനിൽ കുമാറും സംഘവും പിടികൂടിയത്. ലഹരി വസ്തുക്കൾ സൂക്ഷിച്ച സ്കൂട്ടറും പിടികൂടി. മുൻപും ലഹരിവസ്തു വിൽപ്പനയുമായി ഇയാളെ പിടികൂടിയിരുന്നു. അഴിയൂർ, കുഞ്ഞിപള്ളി,മുക്കാളി, കണ്ണൂക്കര, നാദാപുരം റോഡ് എന്നീ പ്രദേശങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ച് വരുന്നതായും, ലഹരിവസ്തുക്കൾ വിൽപ്പന വർദ്ധിച്ച് വരുന്നതായും ഉള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി വരുന്നതിന്റെ സാഹചര്യത്തിലാണ് 15 .8 .2024 ന് പുലർച്ചെ 4 മണിക്ക് ചോമ്പാൽ ഹാർബറിൽ മത്സ്യ തൊഴിലാളികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുകയായിരുന്നു ലത്തീഫിനെ പോലീസ് പിടി കൂടിയത് . ഇയാൾക്ക് എതിരെ ചോമ്പാല പോലീസ് കേസ് എടുത്തു.

Post a Comment