o സാന്ത്വന സ്പർശം അനുമോദന സദസ്സ് സംഘടിപ്പിച്ചു.
Latest News


 

സാന്ത്വന സ്പർശം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

 സാന്ത്വന സ്പർശം  അനുമോദന സദസ്സ് സംഘടിപ്പിച്ചു.



Sys ചാലക്കര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സാന്ത്വന സ്പർശം അനുമോദന സദസ്സ് നടന്നു.ചാലക്കര യൂത്ത് സ്‌ക്വയറിൽ വെച്ച് നടന്ന പരിപാടിയിൽ sys ചാലക്കര യൂണിറ്റ് പ്രസിഡന്റ് റുബീസ് ചാലക്കര സ്വാഗതം പറയുകയും,  യൂണിറ്റ് പ്രസിഡന്റ് സകരിയ പാത്തൂസ് ആദ്യക്ഷത വഹിക്കുകയും മഹൽ ഖത്തീബ് അഷ്‌കർ സഖാഫി ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ പ്രളയത്തിൽ വയനാട്, കണ്ണവം മേഖലകളിൽ സേവനം അനുഷ്ഠിച്ചസാന്ത്വനം പ്രവർത്തകരായ ഫൈസൽ ഹാജി,റുബീസ് ചാലക്കര , സകരിയ പാത്തൂസ്, റിസാൻ, ഹിബാൻ, ഷാൻ, അൽത്താഫ്, സൽമാൻ, നിസാം, റിനാൻ, ഫഹീം എന്നിവരെ ചടങ്ങിൽ വെച്ച് Sys കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി ആദരിച്ചു.  ചടങ്ങിൽ കേരള മുസ്ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ നിസാർ, ICF പ്രധിനിധി റകീബ് റംസീനാസ് ആശംസ അർപ്പിച്ചു. ICF പ്രധിനിധി റഹീസ് റുഷ്ബാനാസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post