വയനാടിന് കൈത്താങ്ങാവാൻ മാഹിയിലെ വിദ്യാർഥികളും
പള്ളൂർ: വയനാടിലെ ദുരിതബാധിതർക്ക് സഹായമാകാൻ പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർഥികളും മാനേജ്മെൻ്റും ചേർന്ന് കേരളമുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. സമാഹരിച്ച തുക പ്രഥമാധ്യാപകൻ കെ.തിലകൻ, സ്കൂൾ മാനേജർ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്ന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിന് കൈമാറി.

Post a Comment