ആദരിച്ചു
മാഹി: സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരo ലഭിച്ച എം. രാഘവനെ, മാഹി എക്സൽ പബ്ലിക്ക് സ്ക്കൂളിലെ മലയാള വിഭാഗം അക്ഷരക്കൂട്ടം കലാ സാഹിത്യ വേദിയിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പ്രായാധിക്യത്താൽ പൊതുപരിപാടികളിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയാണ് ആദരിച്ചത്. സ്ക്കൂൾ പ്രിൻസിപ്പാൾ സതി. എം. കുറുപ്പ്, കോഡിനേറ്റർ സുശാന്ത് കുമാർ, വെൽഫയർ ഓഫീസർ രാജേഷ് മാഹി, വേണുദാസ് മൊകേരി, റീജേഷ് രാജൻ, സീന സന്തോഷ്, ജയരത്‌നൻ എന്നീ അധ്യാപകരും, വിദ്യാർഥികളും പങ്കെടുത്തു.

Post a Comment